Asianet News MalayalamAsianet News Malayalam

ഫോര്‍മാലിന്‍ ചേര്‍ത്ത 300 കിലോ മത്സ്യം പിടിച്ചെടുത്തു

റമദാനിന്റെ ഭാഗമായി നടത്തിയ പ്രത്യേക പരിശോധനയിലാണ് ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യങ്ങള്‍ പിടികൂടിയത്. മത്തി, കണവ, ഏട്ട, ആവോലി, തളയന്‍, ഒമാന്‍ മത്തി എന്നീ മത്സ്യങ്ങളാണ് പിടികൂടിയത്.
 

300 kg of fish mixed with formalin was seized
Author
Ponnani, First Published Apr 20, 2021, 8:54 AM IST

പൊന്നാനി: പൊന്നാനി കൊല്ലന്‍പടിയിലെ മത്സ്യ മാര്‍ക്കറ്റില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗവും നഗരസഭാ ആരോഗ്യ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയില്‍ ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യം പിടികൂടി. മൂന്ന് സ്റ്റാളുകളില്‍ നിന്നായി 300 കിലോയോളം മത്സ്യമാണ് പിടികൂടിയത്.
റമദാനിന്റെ ഭാഗമായി നടത്തിയ പ്രത്യേക പരിശോധനയിലാണ് ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യങ്ങള്‍ പിടികൂടിയത്. മത്തി, കണവ, ഏട്ട, ആവോലി, തളയന്‍, ഒമാന്‍

മത്തി എന്നീ മത്സ്യങ്ങളാണ് പിടികൂടിയത്. മാര്‍ക്കറ്റിലെ  സ്റ്റാളുകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ മൊബൈല്‍ പരിശോധന കേന്ദ്രത്തിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യങ്ങള്‍ കണ്ടെത്തിയത്.
 

Follow Us:
Download App:
  • android
  • ios