കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 33 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 29 പേര്‍ക്ക് രോഗം ബാധിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത രണ്ട് കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ഇതോടെ 694 കോഴിക്കോട് സ്വദേശികളാണ് കൊവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇതില്‍ 180 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 73 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 108 പേര്‍ കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. യിലും 50 പേര്‍ ഫറോക്ക് എഫ്.എല്‍.ടി. സി യിലും 165 പേര്‍ എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. യിലും 61 പേര്‍ എ.ഡബ്ലി.യു.എച്ച് എഫ്.എല്‍.ടി. യിലും  43 പേര്‍ മണിയൂര്‍ എഫ്.എല്‍.ടി. യിലും 7 പേര്‍ വിവിധ സ്വകാര്യ ആശുപത്രികളിലും രണ്ട് മലപ്പുറത്തും, 3 പേര്‍ കണ്ണൂരിലും, ഒരാള്‍ എറണാകുളത്തും ഒരാള്‍ പാലക്കാടും ചികിത്സയിലാണ്. ഇതുകൂടാതെ 26 മലപ്പുറം സ്വദേശികളും, രണ്ട് തൃശൂര്‍   സ്വദേശികളും, ഒരു പത്തനംതിട്ട സ്വദേശിയും, ഒരു കൊല്ലം  സ്വദേശിയും, മൂന്ന് വയനാട് സ്വദേശികളും രണ്ട് കണ്ണൂര്‍ സ്വദേശിയും മൂന്ന് പാലക്കാട് സ്വദേശികളും കോഴിക്കോട് മെഡിക്കല്‍ കോളേജിലും, രണ്ട് മലപ്പുറം സ്വദേശികളും, ഒരു കൊല്ലം സ്വദേശി, രണ്ട് വയനാട് സ്വദേശികളും, ഒരു ആലപ്പുഴ സ്വദേശി, രണ്ട് കണ്ണൂര്‍ സ്വദേശികളും, കോഴിക്കോട് എഫ്.എല്‍.ടി.സി യിലും,  ഒരു മലപ്പുറം സ്വദേശി ഫറോക്ക് എഫ്.എല്‍.ടി.സി യിലും, ഒരു കണ്ണൂര്‍ സ്വദേശി, മൂന്ന് മലപ്പുറം സ്വദേശികളും സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

വിദേശത്ത് നിന്ന് എത്തിയവര്‍

ചെങ്ങോട്ടുകാവ് - 1 പുരുഷന്‍ (40)
കാവിലുംപാറ -  1 പുരുഷന്‍ (33)

സമ്പര്‍ക്കം വഴി 

കോഴിക്കോട് കോര്‍പ്പറേഷന്‍-  4 പുരുഷന്‍മാര്‍ - (28,33,44), സ്ത്രീ (23). (വെസ്റ്റ്ഹില്‍, ചെറുവണ്ണൂര്‍, മെഡിക്കല്‍ കോളേജ്, ഉമ്മളത്തൂര്‍ സ്വദേശികള്‍), ഏറാമല  - 1  പുരുഷന്‍ (66), കക്കോടി  - 1 സ്ത്രീ (38), കൊയിലാണ്ടി - 9 പുരുഷന്‍മാര്‍ (25,25,64), സ്ത്രീകള്‍ (33,51,54,63), ആണ്‍കുട്ടി- (17,7), കുന്നുമ്മല്‍ - 1 പുരുഷന്‍(70), മാവുര്‍ - 1 പുരുഷന്‍ (56), നാദാപുരം - 5 ആണ്‍കുട്ടികള്‍ (6,13), പെണ്‍കുട്ടികള്‍ (8,17,17), ഒളവണ്ണ - 1 ആണ്‍കുട്ടി (5), ചെക്യാട്  -1 പുരുഷന്‍(43), വടകര  -1 സ്ത്രീ (36), നരിക്കുനി - 2  പുരുഷന്‍മാര്‍ (42,65), രാമനാട്ടുകര  -2 പുരുഷന്‍(50), സ്ത്രീ (44) ആരോഗ്യപ്രവര്‍ത്തക.

ഉറവിടം വ്യക്തമല്ലാത്തവര്‍

ഫറോക്ക്  -1 പുരുഷന്‍(73)
മണിയൂര്‍  -1 ആണ്‍കുട്ടി (3)