ബസുകൾ കൂട്ടിയിടിച്ച് 35 പേർക്ക് പരിക്ക്; അപകടം മാർത്താണ്ഡം മേൽപ്പാലത്തിൽ

 നാഗർകോവിലിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു കെഎസ്ആർടിസി ബസ് മുന്നിലുള്ള  ടോറസ് ലോറിയെ മറികടക്കാൻ ശ്രമിച്ചപ്പോൾ മറുഭാഗത്തുനിന്ന് വരികയായിരുന്നു തമിഴ്നാട് ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. 

35 injured in bus collision; Accident on Marthandam flyover sts

തിരുവനന്തപുരം:  മാർത്താണ്ഡം മേൽപ്പാലത്തിൽ കെഎസ്ആർടിസി ബസും തമിഴ്നാട് ട്രാൻസ്പോർട്ട് ബസ്സും തമ്മിൽ കൂട്ടിയിടിച്ച് 35 പേർക്ക് പരിക്ക്. നാഗർകോവിലിൽ നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരുകയായിരുന്ന കെഎസ്ആർടിസി ബസ്സും കളിയിക്കാവിളയിൽ നിന്നും കന്യാകുമാരിയിലേക്ക് പോവുകയായിരുന്ന തമിഴ്നാട് ട്രാൻസ്പോർട്ട് ബസ്സും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് മുന്നിലുള്ള  ടോറസ് ലോറിയെ മറികടക്കാൻ ശ്രമിച്ചപ്പോൾ മറുഭാഗത്തുനിന്ന് വരികയായിരുന്നു തമിഴ്നാട് ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. 

രണ്ടു ബസ്സിലുമുണ്ടായിരുന്ന പരുക്കേറ്റ 35ഓളം പേരെ പല ആശുപത്രിയിലായി പ്രവേശിപ്പിച്ചു. കുഴിത്തുറെ സർക്കാർ താലൂക്ക് ആശുപത്രിയിൽ 10 പേർ ചികിത്സയിലുണ്ട്. മാർത്താണ്ഡത്ത് സ്വകാര്യ ആശുപത്രിയിൽ 22 പേരെയും പ്രവേശിപ്പിച്ചു. അപകടത്തിൽ രണ്ടു വാഹനത്തിലെയും ഡ്രൈവർമാർക്കും ഗുരുതര പരിക്ക് സംഭവിച്ചിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios