36 മണിക്കൂർ സംഗീതകച്ചേരി ന‍ടത്തിയതാണ് നിലവിലുള്ള ലോകറെക്കോർഡ്. ഇന്ന് പുലർച്ചെ 3 ന് തുടങ്ങി നാളെ രാത്രി അവസാനിക്കുന്ന സംഗീതക്കച്ചേരി സജ്ന സമർപ്പിക്കുന്നത് ബാലഭാസ്റിനാണ്. 


തിരുവനന്തപുരം: ലോകറെക്കോഡ് ലക്ഷ്യമിട്ട് കച്ചേരി നടത്തുകയാണ് സംഗീതാധ്യാപികയായ സജ്ന വിനീഷ്. 37 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സംഗീതകച്ചേരി നാളെ രാത്രിയോടെ അവസാനിക്കും. സൂര്യഫെസ്റ്റിവലിനോട് അനുബന്ധിച്ചാണ് കച്ചേരി. നാളെ രാത്രി അവസാനിക്കുന്ന സംഗീതക്കച്ചേരി സജ്ന സമർപ്പിക്കുന്നത് വയലിനിസ്റ്റ് ബാലഭാസ്റിനാണ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രണ്ട് മണിക്കൂർ ദൈർഘ്യമുള്ള പതിനെട്ട് കച്ചേരികളാണ് ആലപിക്കുന്നത്. ഉപകരണങ്ങൾക്കുള്ള ഇടവേള പോലുമില്ലാതെ ഇത്ര നീണ്ട സമയം കച്ചേരി നടത്തുക എന്നത് ചെറിയ കാര്യമല്ലെന്ന് വയലിനിസ്റ്റായ അജിത്ത് പറയുന്നു.

36 മണിക്കൂർ ദൈർഘ്യമുള്ള കച്ചേരി നടത്തിയതിനാണ് നിലവിലെ ലോകറെക്കോർഡ്.
നർത്തകി കൂടിയായ സജ്ന നിലവിൽ ഓമനക്കുട്ടി ടീച്ചറുടെ കീഴിൽ സംഗീതമഭ്യസിച്ചു കൊണ്ടിരിക്കുകയാണ്.