കൊവിഡ് - 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ ഞായറാഴ്ച 416 പേർക്കുകൂടി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയതായി ജില്ലാ കലക്ടറുടെ ചുമതലയുള്ള എഡിഎം എൻഎം മെഹറലി അറിയിച്ചു.

മലപ്പുറം: കൊവിഡ് - 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ ഞായറാഴ്ച 416 പേർക്കുകൂടി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയതായി ജില്ലാ കലക്ടറുടെ ചുമതലയുള്ള എഡിഎം എൻഎം മെഹറലി അറിയിച്ചു. 12,638 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്.

Add Asianetnews as a Preferred SourcegooglePreferred

217 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ 213 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ രണ്ട് പേരും നിലമ്പൂർ ജില്ലാ ആശുപത്രിയിലും തിരൂർ ജില്ലാ ആശുപത്രിയിലും ഒരാൾ വീതവുമാണ് ചികിത്സയിലുള്ളത്. 

10,946 പേരാണ് ഇപ്പോൾ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. 1,475 പേർ കോവിഡ് കെയർ സെന്ററുകളിലും ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിൽ കഴിയുന്നു.