ആലപ്പുഴ:ആലപ്പുഴയില്‍ വീട്ടമ്മയെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. ആലപ്പുഴ വാടക്കനാല്‍ വാര്‍ഡില്‍ അരയശേരി വീട്ടില്‍ രാജുവിന്റെ ഭാര്യ ഷീജ (46) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ആലപ്പുഴ - എറണാകുളം പാതയില്‍ കാഞ്ഞിരംചിറ ബാപ്പു വൈദ്യര്‍ ലെവല്‍ ക്രോസിന് 200 മീറ്റര്‍ വടക്ക് മാറിയാണ് ഷീജയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. രാവിലെ പള്ളിയില്‍ പോകാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയതാണ് ഷീജ. ആറരയ്ക്കും ഏഴരയ്ക്കും ഇടയിലെത്തിയ ട്രെയിനാണ് തട്ടിയിരിക്കാന്‍ സാധ്യതയെന്ന് ആലപ്പുഴ നോര്‍ത്ത് പൊലീസ് പറഞ്ഞു.