ലക്ഷങ്ങള്‍ വിലമതിക്കുന്ന നിരോധിത പുകയില ഉല്‍പന്നങ്ങളുമായി രണ്ടു പേരെ കല്‍പകഞ്ചേരി പൊലീസ് പിടികൂടി. ആക്രിക്കടയില്‍ സൂക്ഷിച്ചിരുന്ന 98 ചാക്ക് പുകയില ഉല്‍പന്നങ്ങളാണ് പിടികൂടിയത്. മൊത്തമായും ചില്ലറയായും വില്‍പ്പന നടത്താനാണ് ഇവ സൂക്ഷിച്ചിരുന്നത്.

മലപ്പുറം: ലക്ഷങ്ങള്‍ വിലമതിക്കുന്ന നിരോധിത പുകയില ഉല്‍പന്നങ്ങളുമായി രണ്ടു പേരെ പിടികൂടി. പട്ടര്‍നടക്കാവ് നമ്പ്യായാകുന്നില്‍ നിന്ന് കല്‍പകഞ്ചേരി പൊലീസാണ് ഇവരെ പിടികൂടിയത്. മൂന്നിയൂര്‍ തലപ്പാറ സ്വദേശി സുലൈമാന്‍ (42), എടയൂര്‍ തിണ്ടലം സ്വദേശി മുഹമ്മദ് ഹനീഫ (42) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച രാത്രി 12ഓടെയാണ് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നമ്പ്യായാകുന്നിലുള്ള ആക്രിക്കടയില്‍ സൂക്ഷിച്ച നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പരിശോധനയില്‍ കണ്ടെത്തിയത്. 98 ചാക്കുകളിലായി 74,625 പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങളാണ് പിടികൂടിയത്. 

കടകളില്‍ മൊത്തമായും ചില്ലറയായും വില്‍പ്പന നടത്താനായി സൂക്ഷിച്ചതായിരുന്നു ഇവ. പ്രതികളെ കോടതിയില്‍ ഹാജരാക്കി. കല്‍പക ഞ്ചേരി സിഐ സി കെ രാജേഷ്, എസ് ഐ സി കെ രാഘവന്‍, എ എസ് ഐമാരായ ഒ ദീപക്, സി ടി ശ്രീരാമചന്ദ്രന്‍, സിപിഒ എസ് പ്രവീണ്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.