മരണ കാരണം പൊലീസ് വിശദമായി അന്വേഷിക്കും.

സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ കഴിഞ്ഞ ദിവസം കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. പുല്‍പ്പള്ളി മുള്ളന്‍കൊല്ലി മരക്കടവ് മൂന്നുപാലം കടമ്പൂര്‍ പെരുവാഴക്കാല സാബുവിന്‍റെ (48) മൃതദേഹമാണ് പ്രവര്‍ത്തനം നിര്‍ത്തിയ ക്വാറിയില്‍ കണ്ടെത്തിയത്. 

ഇന്നലെ മുതല്‍ സാബുവിനെ കാണാനില്ലായിരുന്നു. ബന്ധുക്കളും നാട്ടുകാരും പൊലീസും തിരച്ചില്‍ നടത്തുന്നതിടെയാണ് കാര്‍, മൊബൈല്‍ ഫോണ്‍ എന്നിവ മരക്കടവിലെ ക്വാറിക്ക് സമീപം കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് സാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ബത്തേരിയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘം എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. കരാര്‍ ജോലികള്‍ ചെയ്തുവരികയായിരുന്നു സാബു. മരണ കാരണം പൊലീസ് വിശദമായി അന്വേഷിക്കും.

വയോധികയായ വീട്ടമ്മയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍

തൃത്താല തിരുമിറ്റിക്കോടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വരവൂർ തിച്ചൂർ സ്വദേശി രാഹുലാണ് മരിച്ചത്. തിച്ചൂറിലെ അമ്മാസ് ഹോട്ടലിലെ ജീവനക്കാരനായിരുന്നു രാഹുൽ. സമീപവാസികളാണ് രാഹുൽ മരിച്ചു കിടക്കുന്ന വിവരം പൊലീസിനെ അറിയിച്ചത്. തിരുമുറ്റിക്കോട് ചേനങ്കോടിലെ വാടക കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. 10 ദിവസം മുൻപാണ് രാഹുൽ ഇവിടെ താമസം ആരംഭിച്ചതെന്ന് ജീവനക്കാർ പറഞ്ഞു. സ്ഥലത്ത് ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം