കൊച്ചി: നെടുമ്പാശ്ശേരിയില്‍ വിമാനത്താവളത്തിൽ ഡംബലുകൾക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച അഞ്ചര കിലോ സ്വർണ്ണം പിടികൂടി. ഏകദേശം 2 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തില്‍ കുവൈറ്റിൽ നിന്നെത്തിയ ആന്ധ്ര കടപ്പ സ്വദേശികളായ രണ്ട് പേർ പിടിയിലായി. നെടുമ്പാശ്ശേരിയില്‍ വെച്ച് എയർ കസ്റ്റംസ് ഇന്‍റലിജൻസാണ് സ്വര്‍ണം പിടികൂടിയത്.