മലപ്പുറത്ത് കാര്‍ യാത്രികന് ഹെൽമെറ്റ് ധരിക്കാത്തതിന് പിഴപ്രതീകാത്മക ചിത്രം

മലപ്പുറം: കാര്‍ യാത്രക്കാരനോട് ഹെല്‍മറ്റ് ഇടാത്തതിന് പിഴ അടക്കാന്‍ ആവശ്യപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ്. തിരൂര്‍ ചെമ്പ്ര സ്വദേശി കൈനിക്കര വീട്ടില്‍ മുഹമ്മദ് സാലിക്കാണ് 500 രൂപ പിഴ അടക്കാൻ നിര്‍ദേശിച്ച് വിളിയെത്തിയത്. പിഴ അടക്കണമെന്ന് ആവശ്യപ്പെട്ട് ഫോണ്‍ സന്ദേശം ലഭിച്ചപ്പോഴാണ് സാലി വിഷയം അന്വേഷിക്കുന്നത്. 

അക്ഷയയില്‍ പോയി പിഴയുടെ കാരണം എന്താണെന്ന് അന്വേഷിച്ചപ്പോഴാണ്, ഹെല്‍മറ്റ് ഇടാത്തതിനാണ് തനിക്ക് പിഴ വന്നതെന്ന് മനസ്സിലായത്. എന്നാല്‍, ആര്‍ ടി ഒയുടെ ഓണ്‍ലൈന്‍ സൈറ്റില്‍ കാണുന്നത് സാലിയുടെ കെ എല്‍ 55 വി 1610 ആള്‍ട്ടോ 800 കാറിന്റെ പകരം ഇതേ നമ്പറിന് സമാനമായ കെ എല്‍ 55 വി 1610 ബൈക്ക് ആണ്. ഈ ബൈക്കിൽ രണ്ട് പേര്‍ ഹെല്‍മറ്റ് ഇടാതെ യാത്ര ചെയ്യുന്ന ചിത്രമാണ് നല്‍കിയിരിക്കുന്നത്.

ഒന്നുകില്‍ തന്റെ കാറിന്റെ അതേ നമ്പര്‍ മറ്റൊരാള്‍ക്കും അനുവദിച്ചിരിക്കാമെന്നും അതല്ലെങ്കില്‍ കെ എല്‍ 55 വി 1610 എന്ന നമ്പറിന്റെ സ്ഥാനത്ത് കെ.എല്‍ 55 വി 1810 എന്നാണോ ഹെല്‍മിറ്റിടാതെ യാത്ര ചെയ്യുന്ന ബൈക്കിന്റെ നമ്പര്‍ എന്ന് സംശയിക്കുന്നു എന്നും സാലി പറയുന്നു. ഇതുമൂലമാണ് തനിക്ക് തെറ്റായ പിഴ വന്നതെന്നാണ് സംശയമെന്നും വിഷയം അധികൃതരുടെ ശ്രദ്ധയില്‍പെടുത്താന്‍ ശ്രമിക്കുമെന്നും അദേഹം പറഞ്ഞു.

Read more:പ്ലേ സ്കൂളിൽ പിഞ്ചുകുഞ്ഞുങ്ങളെ ചിവിട്ടി, ക്രൂര മര്‍ദ്ദനവും, അധ്യാപകരുടെ മുൻകൂര്‍ ജാമ്യാപേക്ഷ തള്ളി, ഒളിവിൽ

ട്രാഫിക്ക് നിയമലംഘനങ്ങള്‍ പിടികൂടാൻ സംസ്ഥാനത്ത് എഐ ക്യാമറകള്‍ നാളെ പ്രവർത്തിച്ച് തുടങ്ങും.പുതിയ പിഴ വിവരങ്ങൾ

പിഴ വിവരം അറിയാം

നോ പാർക്കിംഗ്- 250

സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ- 500

ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ- 500

മൊബൈൽ ഉപയോഗിച്ചാൽ- 2000

റെഡ് ലൈറ്റും- ട്രാഫിക്കും മറികടന്നാൽ- ശിക്ഷ കോടതി തീരുമാനിക്കും

അമിതവേഗം 1500

എ ഐ ക്യാമറ, ഹെൽമറ്റും സീറ്റ്ബെൽറ്റും മാത്രമല്ല; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കീശ കീറും!

നിരത്തുകളിൽ നിയമലംഘനമുണ്ടായാൽ കൃത്യമായ തെളിവ് സഹിതമകും നിർമ്മിത ബുദ്ധി ക്യാമറകളിൽ പതിയുക. ഒരു വർഷമായി പരീക്ഷണാടിസ്ഥാനത്തിൽ ക്യാമറകള്‍ പ്രവർത്തിക്കുകയായിരുന്നു. പ്രതിമാസം 30,000 മുതൽ 90,000വരെ നിയമലംഘങ്ങളാണ് ക്യാമറകള്‍ പതിയുന്നത്. ഇങ്ങനെ നോക്കിയാൽ പിഴത്തുക വഴി സർക്കാർ ഖജനാവിലേക്ക് കോടികളാകും ഒഴുകിയെത്തുക. നിയമലംഘനത്തിന് ഒരു ക്യാമറയിൽ പതിയുന്ന അതേ വാഹനം വീണ്ടും ഐ ഐ ക്യാമറയിൽ പതിഞ്ഞാൽ വീണ്ടും പിഴവീഴും എന്നതാണ് മറ്റൊരു കാര്യം. മൂന്നു വർഷം മുമ്പാണ് കെൽട്രോണുമായി കരാർ ഒപ്പുവച്ചത്. പണം തിരിച്ചടക്കുന്നത് ഉള്‍പ്പെടെ തർക്കങ്ങള്‍ നിലനിന്നതിനാലാണ് ക്യാമറകള്‍ പ്രവർത്തിക്കാത്തത്. അഞ്ചുവർഷത്തേക്കാണ് കരാർ. ഓരോ മൂന്നു മാസം കൂടുമ്പോഴും 11.5 കോടി രൂപ കെൽട്രോണിന് നൽകും.