കോഴിക്കോട്: കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് പരുക്കേറ്റ ആൾ മരിച്ചു. പതിമംഗലം ആമ്പ്രമ്മൽ ചുടലക്കണ്ടിയിൽ സി.കെ. അസീസ് (55 ) ആണ് മരിച്ചത്.

ദേശീയപാതയിൽ കൊടുവള്ളി മദ്രസ്സ ബസാറിൽ വച്ച് ഇന്നലെ രാത്രി വൈകിയായിരുന്നു അപകടം. വയനാട് കമ്പളക്കാടുള്ള ഇദ്ദേഹത്തിന്റെ സ്ഥാപനത്തിൽ നിന്നും തിരിച്ചു വീട്ടിലേക്ക് വരുന്ന വഴി ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. 

അപകടത്തിൽ പരിക്ക് പറ്റിയ ഇദ്ദേഹത്തെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ് : എ.പി. മൊയ്‌തീൻ ഭാര്യ : റസിയ, മക്കൾ: റിസ്‌വാന, റിൻഷാദ്. 

Read Also: റോഡ് മുറിച്ചു കടക്കുന്നതിനിടെ മിനിലോറി സൈക്കിളിൽ ഇടിച്ചു; ചികിത്സയിലിരുന്ന കയർ ഫാക്ടറി തൊഴിലാളി മരിച്ചു

ബ്രേക്കിന് പകരം യുവതി ചവിട്ടിയത് ആക്സിലേറ്റര്‍, കാര്‍ വീണത് കടലില്