മലപ്പുറം: മലപ്പുറം വാഴക്കാട് 55 കാരിയായ സ്ത്രീയുടെ മൃതദേഹം വീടിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കൊല്ലേരി ഫാത്തിമയാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

മണ്ണെണ്ണ കൊണ്ടുവന്ന കന്നാസും ലൈറ്ററും മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെടുത്തു. മകൾക്കൊപ്പമായിരുന്നു ഫാത്തിമ വീട്ടിൽ കഴിഞ്ഞിരുന്നത്. ഇന്ന് പുലർച്ചെ എഴുന്നേറ്റപ്പോഴാണ് മകൾ അമ്മയുടെ മൃതദേഹം കാണുന്നത്. അസ്വാഭാവിക മരണത്തിന് വാഴക്കാട് പൊലീസ് കേസെടുത്തു. ഫോറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി.