Asianet News MalayalamAsianet News Malayalam

കോഴിക്കോട് ജില്ലയിൽ ഇന്ന് 58 പേർക്ക് കൊവിഡ്; സമ്പർക്കത്തിലൂടെ 53 പേർക്ക് രോ​ഗം

ഇന്ന് 1,000 സ്രവ സാമ്പിളുകൾ പരിശോധനക്കെടുത്തു. ആകെ 22,365 സ്രവ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതില്‍ 21,837 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 21,420 എണ്ണം നെഗറ്റീവ് ആണ്.  

58 more people affected covid 19 in kozhikode
Author
Kozhikode, First Published Jul 14, 2020, 7:30 PM IST

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 58 കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി. അറിയിച്ചു.  21 പേർ രോഗമുക്തി നേടി.

ജൂലൈ 11ന് തൂണേരി പഞ്ചായത്തില്‍ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ 13ന് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടത്തിയ പ്രത്യേക ആന്റിജന്‍ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ;

(1 മുതല്‍ 11വരെ)  52, 66, 28, 49, 40, 24, 41, 62, 32, 35, 22 വയസ്സുള്ള തൂണേരി സ്വദേശിനികള്‍

(12 മുതല്‍ 35വരെ)  27, 50, 40, 60, 40, 36, 67, 71, 60, 19, 43, 33, 48, 37, 50, 19, 49, 18, 43, 49, 56, 63, 50, 65, 70  വയസ്സുള്ള തൂണേരി സ്വദേശികള്‍ 

(36 മുതല്‍ 40 വരെ)  4 വയസ്സുള്ള പെണ്‍കുട്ടി, 4 മാസം പ്രായമുള്ള ആണ്‍കുട്ടി, 6, 16 വയസ്സുള്ള ആണ്‍കുട്ടികള്‍. 
ഇവർ തൂണേരി സ്വദേശികളാണ്.

( 41 മുതല്‍ 43 വരെ)  48, 18, 42,വയസ്സുള്ള പുരുഷന്‍മാര്‍ - നാദാപുരം സ്വദേശികള്‍  

44)  40 വയസ്സുള്ള നാദാപുരം സ്വദേശിനി

 45) 14 വയസ്സുള്ള ആണ്‍കുട്ടി, നാദാപുരം സ്വദേശി  

46) 21 വയസ്സുള്ള ചെക്യാട് സ്വദേശി.   

47) 47 വയസ്സുള്ള ചോറോട് സ്വദേശിനി. ‌

ഇവരെ ചികിത്സയ്ക്കായി എന്‍ഐടി എഫ്എല്‍ടിസിയിലേയ്ക്ക് മാറ്റി. 

നാദാപുരം പഞ്ചായത്തില്‍ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജൂലൈ 13ന്  നാദാപുരത്ത് ആശുപത്രിയില്‍ വെച്ച് നടത്തിയ പ്രത്യേക ആന്റിജന്‍ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ;

48 മുതല്‍ 50 വരെ) 65 ,52 വയസ്സുള്ള പുരുഷന്‍മാര്‍, 42 വയസ്സുള്ള നാദാപുരം സ്വദേശിനിള്. ഇവരെ ചികിത്സയ്ക്കായി എന്‍.ഐ.ടി എഫ്.എല്‍.ടി.സിയിലേയ്ക്ക് മാറ്റി.

51)  46 വയസ്സുള്ള തലക്കുളത്തൂര്‍ സ്വദേശി. ജൂലൈ 10ന് കുവൈറ്റില്‍ നിന്നും വിമാനമാര്‍ഗ്ഗം കണ്ണൂരിലെത്തി.  ലക്ഷണങ്ങളെ തുടര്‍ന്ന് കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.

52) 22 വയസ്സുള്ള കല്ലായി, കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശി. ജൂലൈ 11 ന് മീഞ്ചന്ത പ്രദേശത്ത് പോസിറ്റീവായ ആളുമായി സമ്പര്‍ക്കത്തില്‍ വന്ന ആള്‍. രോഗലക്ഷണങ്ങളെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച് സ്രവം പരിശോധന നടത്തി.  ഫലം പോസിറ്റീവായി. അവിടെ ചികിത്സയിലാണ്.

53) 19 വയസ്സുള്ള കല്ലായി, കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനി. ജൂലൈ 5 ന് പോസിറ്റീവായ ആളുമായി സമ്പര്‍ക്കത്തില്‍ വന്ന ആള്‍. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ജൂലൈ 10 ന് സ്രവസാമ്പിള്‍ എടുത്തു. ഫലം പോസിറ്റീവായി. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

54) 43 വയസ്സുള്ള തിക്കോടി സ്വദേശി. ജൂണ്‍ 11 ന് കുവൈറ്റില്‍ നിന്നും വിമാനമാര്‍ഗ്ഗം കൊച്ചിയിലെത്തി.  കോഴിക്കോട് കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തി നിരീക്ഷണം തുടര്‍ന്നു. ജൂലൈ 12 ന്  രോഗലക്ഷണങ്ങളെ തുടര്‍ന്ന്  സ്രവസാമ്പിള്‍ പരിശോധന നടത്തി. ഫലം പോസിറ്റീവായി. ചികിത്സയ്ക്കായി എഫ്.എല്‍.ടി.സി യിലേയ്ക്ക് മാറ്റി.

55) 45 വയസ്സുള്ള നല്ലളം നിവാസി. ജൂലൈ 9 ന് കൊളത്തറയില്‍ പോസിറ്റീവായ വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്ന ആള്‍. ജൂലൈ 13 ന് ബീച്ചാശുപത്രിയില്‍ സ്രവം പരിശോധനയ്ക്ക് നല്‍കി. ഫലം പോസിറ്റീവായി. ചികിത്സയ്ക്കായി എഫ്.എല്‍.ടി.സി യിലേയ്ക്ക് മാറ്റി.

56,57) 29 വയസ്സുള്ള ദമ്പതികള്‍ കാവിലുംപാറ സ്വദേശികള്‍.  ജൂണ്‍ 30 ന് ഖത്തറില്‍ നിന്നും വിമാനമാര്‍ഗ്ഗം കോഴിക്കോടെത്തി. കോഴിക്കോട് കൊറോണ കെയര്‍ സെന്ററില്‍ എത്തി നിരീക്ഷണത്തിലായിരുന്നു. ജൂലൈ 13 ന്  കൊറോണ കെയര്‍ സെന്ററില്‍ നടത്തിയ  സ്രവ പരിശോധനയില്‍ സ്രവസാമ്പിള്‍ എടുത്തു. പരിശോധന ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി എന്‍.ഐ.ടി എഫ്.എല്‍.ടി.സി യിലേയ്ക്ക് മാറ്റി.

58) 35 വയസ്സുള്ള അരിക്കുളം സ്വദേശി.  ജൂലൈ 10 ന് കാര്‍മാര്‍ഗ്ഗം ബാംഗ്ലൂരില്‍ നിന്നും കോഴിക്കോട് എത്തി.  യാത്രാമധ്യേ മുത്തങ്ങ ചെക്ക് പോസ്റ്റില്‍ വെച്ച് സ്രവസാമ്പിള്‍ പരിശോധനയ്ക്ക് എടുത്തിരുന്നു.  വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ഫലം പോസിറ്റീവായി. ചികിത്സയ്ക്കായി എഫ്.എല്‍.ടി.സി യിലേയ്ക്ക് മാറ്റി.

ഇന്ന് രോഗമുക്തി നേടിയവര്‍:

എഫ്എല്‍ടിസിയില്‍ ചികിത്സയിലായിരുന്നവർ

1)   22 വയസ്സുള്ള താമരശ്ശേരി സ്വദേശി
2)   40 വയസ്സുള്ള ഫറോക്ക് സ്വദേശി
3)   37 വയസ്സുള്ള ചെറുവണ്ണൂര്‍ സ്വദേശി
4)   26 വയസ്സുള്ള ഫറോക്ക് സ്വദേശി
5)   32 വയസ്സുള്ള കൊളത്തറ സ്വദേശി
6)   26 വയസ്സുള്ള കാരശ്ശേരി സ്വദേശി
7)   23 വയസ്സുള്ള മലാപ്പറമ്പ് സ്വദേശി
8)   43 വയസ്സുള്ള പെരുമണ്ണ സ്വദേശി
9)   28 വയസ്സുള്ള കൊയിലാണ്ടി സ്വദേശി
10)  32 വയസ്സുള്ള വെസ്റ്റ്ഹില്‍ സ്വദേശി
11)  5 വയസ്സുള്ള വെള്ളയില്‍ സ്വദേശിനി
12)  24 വയസ്സുള്ള മേപ്പയ്യൂര്‍ സ്വദേശി
13)  28 വയസ്സുള്ള കോടഞ്ചേരി സ്വദേശി
14)  26 വയസ്സുള്ള പൊക്കുന്ന് സ്വദേശി
15)  തിരുവനന്തപുരം സ്വദേശി

മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നവർ

16)  36 വയസ്സുള്ള നന്മണ്ട സ്വദേശി
17)  50 വയസ്സുള്ള കടലുണ്ടി സ്വദേശിനി
18)  26 വയസ്സുള്ള ചാത്തമംഗലം സ്വദേശിനി
19)  25 വയസ്സുള്ള തൂണേരി സ്വദേശിനി
20)  60  വയസ്സുള്ള താമരശ്ശേരി സ്വദേശി
21)  45 വയസ്സുള്ള തിരുവനന്തപുരം സ്വദേശി

ഇന്ന് 1,000 സ്രവ സാമ്പിളുകൾ പരിശോധനക്കെടുത്തു. ആകെ 22,365 സ്രവ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതില്‍ 21,837 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 21,420 എണ്ണം നെഗറ്റീവ് ആണ്.  പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 468 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

ഇപ്പോള്‍ 209 കോഴിക്കോട് സ്വദേശികള്‍ കൊവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇതില്‍ 48 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 83 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും കോഴിക്കോട് എന്‍ഐടി എഫ്എല്‍ടിയില്‍ 69 പേരും 4 പേര്‍ കണ്ണൂരിലും 3 പേര്‍ മലപ്പുറത്തും ഒരാള്‍ തിരുവനന്തപുരത്തും  ഒരാള്‍ എറണാകുളത്തും ചികിത്സയിലാണ്. 

ഇതുകൂടാതെ ഒരു തിരുവനന്തപുരം സ്വദേശിയും ഒരു തമിഴ്നാട് സ്വദേശിയും ഒരു മലപ്പുറം സ്വദേശിയും മൂന്ന് പത്തനംതിട്ട സ്വദേശികളും ഒരു കാസര്‍ഗോഡ് സ്വദേശിയും ഒരു കൊല്ലം സ്വദേശിയും ഒരു ആലപ്പുഴ സ്വദേശിയും  കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും ഒരു തൃശൂര്‍ സ്വദേശിയും ഒരു കൊല്ലം സ്വദേശിയും രണ്ട് മലപ്പുറം സ്വദേശികളും കോഴിക്കോട് മെഡിക്കല്‍ കോളേജിലും  ചികിത്സയിലാണ്.

Follow Us:
Download App:
  • android
  • ios