പത്തനംതിട്ട: ജില്ലയിൽ 59 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 38 പേർക്കാണ് സന്പർക്കത്തിലൂടെ പുതുതായി രോഗം ബാധിച്ചത്. പത്തനംതിട്ട നഗരസഭ വൈസ് ചെയർമാനും ഭാര്യക്കും രോഗം ബാധിച്ചു. കുന്പഴ ക്ലസ്റ്ററിൽ നിന്നാണ് ഇവർക്ക് രോഗം ബാധിച്ചത്. 

കുമ്പഴ ക്ലസ്റ്ററിൽ രോഗം ബാധിച്ചവരുടെ എണ്ണം 285 ആയി. പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയിൽ രോഗം ബാധിച്ച ആരോഗ്യ പ്രവർത്തകരുടെ എണ്ണം നാലായി. ഇവിടെ ഇൻസ്റ്റിറ്റൂഷണൽ ക്ലസ്റ്ററാകുനുള്ള സാധ്യതയുണ്ട്. ജില്ലയിൽ പുതുതായി മൂന്ന് പൊലീസുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.