കോച്ചിംഗ് സെന്ററിൽ നിർമ്മാണ സാധനങ്ങൾ കയറ്റാൻ എത്തിയ തൊഴിലാളികൾക്കാണ് കുത്തേറ്റത്. 

തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് തേനീച്ചയുടെ കുത്തേറ്റ് ആറു പേർക്ക് പരിക്ക്. ചാത്തൻപാട് സ്വകാര്യ എൻട്രൻസ് കോച്ചിങ് സെന്ററിൽ നിർമ്മാണ സാമ​ഗ്രികൾ കയറ്റാനെത്തിയ തൊഴിലാളികൾക്കാണ് കുത്തേറ്റത്. രാവിലെ പത്തു മണിയോടെയാണ് സംഭവം. കയറ്റിറക്ക് തൊഴിലാളികൾ വാഹനത്തിലേക്ക് സാധനങ്ങൾ കയറ്റുന്നതിനിടെയാണ് തേനീച്ചയുടെ കുത്തേറ്റത്. കെട്ടിടത്തിന് മുകളിലെ വലിയ തേനീച്ച കൂട് പരുന്ത് ‌വന്ന് കൊത്തി. ഇതോടെ കൂട്ടമായെത്തിയ തേനീച്ചകൾ കെട്ടിടത്തിന് പുറത്തുണ്ടായിരുന്ന മൂന്ന് തൊഴിലാളികളെ ആക്രമിച്ചു.

ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റു മൂന്നു പേർക്കും കുത്തേറ്റു. ആദ്യം കുത്തേറ്റ മൂവർ സംഘത്തെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റു മൂന്നു പേർ അടുത്തുള്ള പ്രാഥമികാരോ​ഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. ചികിത്സയിലുള്ളവർ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്