Asianet News MalayalamAsianet News Malayalam

സ്കൂട്ടറിൽ കടത്താന്‍ ശ്രമിച്ചത് ലക്ഷങ്ങളുടെ കുഴൽപ്പണം; വാഹനപരിശോധനക്കിടെ പിടിവീണു; യുവാവ് അറസ്റ്റിൽ

പെരിങ്ങത്തൂർ കായപ്പനിച്ചിയിൽ വാഹന പരിശോധനക്കിടെയാണ് കുഴൽപ്പണം പിടികൂടിയത്. സ്കൂട്ടറിൽ സൂക്ഷിച്ച നിലയിൽ രേഖകളില്ലാത്ത പണമാണ് കണ്ടെത്തിയത്.

6 lakhs of hawala money smuggled in kozhikode one youth arrested nbu
Author
First Published Nov 12, 2023, 3:35 PM IST

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് രേഖകളില്ലാത്ത 6,97,300 രൂപയുമായി യുവാവ് പൊലീസ് പിടിയിൽ. പെരിങ്ങത്തൂർ കായപ്പനിച്ചിയിൽ വാഹന പരിശോധനക്കിടെയാണ് കുഴൽപ്പണം പിടികൂടിയത്. സ്കൂട്ടറിൽ സൂക്ഷിച്ച നിലയിൽ രേഖകളില്ലാത്ത പണമാണ് കണ്ടെത്തിയത്. സ്കൂട്ടർ ഓടിച്ച കല്ലാച്ചി സ്വദേശി പറമ്പത്ത് വീട്ടിൽ ഫാദിലിനെയാണ് പൊലീസ് പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

Follow Us:
Download App:
  • android
  • ios