ഹരിപ്പാട്: വാടക കെട്ടിടത്തിലെ മൂന്നാം നിലയിൽ നിന്ന് വീണ് വയോധികന് ദാരുണാന്ത്യം. പത്തിയൂർ ഏവൂർ തെക്ക് മൂലക്കണ്ടത്തിൽ രാമചന്ദ്രൻ ആണ് (60) മരിച്ചത്. ഹരിപ്പാട് കച്ചേരി ജംഗ്ഷന് വടക്ക് ഭാഗത്ത്  ഷരീഫ ബിൽഡിക്കിലെ മൂന്നാം നിലയിലെ വരാന്തയിൽ നിന്നും താഴെ വീണാണ് മരണം സംഭവിച്ചത്.

ഞായറാഴ്ച രാത്രിയോ ഇന്ന് പുലർച്ചെയോ വീണതാകാമെന്നാണ് പൊലീസ്  നിഗമനം. കാടുപിടിച്ചു കിടന്ന പറമ്പിൽ വീണത് കൊണ്ട് രാവിലെ 11 മണിയോടെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടത്. കഴിഞ്ഞ നാല് വർഷമായി രാമചന്ദ്രന്‍ ഇവിടെ വാടകക്ക് താമസിക്കുകയാണ്. കൂലി പണിക്കാരനായ രാമചന്ദ്രന്‍ വീടുമായി അകന്ന് കഴിയുകയായിരുന്നു.