മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചെങ്കിലും വെള്ളം വരാഞ്ഞതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കിണറില്‍ വീണ നിലയില്‍ കാട്ടുപന്നിയെ കണ്ടത്. പിന്നീട് നാട്ടുകാര്‍ പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചു.

കോഴിക്കോട്: ഒഴിഞ്ഞ പറമ്പിലെ കിണറില്‍ വീണ കാട്ടുപന്നിയെ വെടിവച്ചുകൊന്നു. കോഴിക്കോട് അരിക്കുളം പഞ്ചായത്തിലാണ് സംഭവം. കിണറില്‍ വച്ചുതന്നെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പന്നിയെ വെടിവെക്കുകയായിരുന്നു. പതിനൊന്നാം വാര്‍ഡില്‍ ഉള്‍പ്പെട്ട കുന്നുമ്മലിലെ നടക്കാവില്‍ മീത്തല്‍ എന്ന ഒഴിഞ്ഞ പറമ്പിലെ കിണറിലാണ് കാട്ടുപന്നി വീണത്. സമീപത്തെ മൂന്ന് വീടുകളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ ഈ കിണറില്‍ നിന്നാണ് വെള്ളം ഉപയോഗിക്കുന്നത്.

മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചെങ്കിലും വെള്ളം വരാഞ്ഞതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കിണറില്‍ വീണ നിലയില്‍ കാട്ടുപന്നിയെ കണ്ടത്. പിന്നീട് നാട്ടുകാര്‍ പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റാണ് പെരുവണ്ണാമൂഴി ഫോറസ്റ്റിനെ ബന്ധപ്പെട്ടത്. തുടര്‍ന്ന് ഷൂട്ടര്‍ക്കൊപ്പം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയായിരുന്നു. പിന്നീട് മുകളില്‍ നിന്ന് പന്നിയെ വെടിവച്ചു വീഴ്ത്തി. വെള്ളം വറ്റിച്ചതിന് ശേഷമാണ് പന്നിയുടെ ജഡം പുറത്തെടുത്തത്.