ഇരു സ്ഥലങ്ങളിലെയും വാറ്റ് കേന്ദ്രങ്ങൾ എക്സൈസ് തകർത്തു. വാറ്റ് ഉപകാരങ്ങള്‍ കസ്‌റ്റഡിയിൽ എടുത്തു. 

ഇടുക്കി: ഇടുക്കിയിൽ രണ്ട് കേസുകളിലായി 65 ലിറ്റർ ചാരായം പിടികൂടി. ചാരയം വാറ്റിയ കേസില്‍ രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. എക്സൈ് സംഘത്തെ കണ്ട് ഒരു പ്രതി ഓടി രക്ഷപെട്ടു. ഇരട്ടയാറിന് സമീപം ചെമ്പകപ്പാറയിലും പ്രകാശ്ഗ്രാം നാലുമുക്കിലും നടത്തിയ പരിശോധനകളിലാണ് വാറ്റ് ചാരായം കണ്ടെത്തിയത്.

നാലുമുക്കിൽ നിന്നും 400 ലിറ്റർ കോടയും 25 ലിറ്റർ ചാരായവും കണ്ടെത്തി. സംഭവത്തിൽ കാനത്തിൽ സുബീഷ്, തട്ടാരത്തിൽ റിൻസൺ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ചേർന്ന് ആളൊഴിഞ്ഞ വീട് കേന്ദ്രീകരിച്ച് ചാരായം നിർമിച്ച് വരികയായിരുന്നു.

ചെമ്പകപ്പാറയിൽ മാറകാട്ടിൽ മധുവിന്റെ പുരയിടത്തിൽ നിന്നുമാണ് ചാരായവും കോടയും കണ്ടെത്തിയത്. പ്രതിയായ മധു ഓടി രക്ഷപ്പെട്ടു. 40 ലിറ്റർ ചാരായവും 400 ലിറ്റർ കോടയുമാണ് ഇവിടെ നിന്നും കണ്ടെത്തിയത്. ഇരു സ്ഥലങ്ങളിലെയും വാറ്റ് കേന്ദ്രങ്ങൾ എക്സൈസ് തകർത്തു. വാറ്റ് ഉപകാരങ്ങള്‍ കസ്‌റ്റഡിയിൽ എടുത്തു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona