കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലെത്തിയ സംഘം, ആന്ധ്രയിൽ നിന്ന് കടത്തിക്കൊണ്ട് വന്നത് 7 കിലോയോളം കഞ്ചാവ്; അറസ്റ്റ്

എക്സൈസും എൻഫോഴ്സ്മെന്റും ചിറയിൻകീഴ് എക്സൈസും സംയുക്തമായാണ് കഞ്ചാവ് സംഘത്തെ കസ്റ്റഡിയിലെടുത്തത്.  

7 kg of ganja seized from KSRTC bus

തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട. ഏഴ് കിലോയോളം കഞ്ചാവുമായി കെഎസ്ആർടിസി ബസിലെത്തിയ സംഘത്തെ ആറ്റിങ്ങലിൽ വെച്ച് പിടികൂടി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ആറ്റിങ്ങൽ ബസ്റ്റാൻഡിൽ വച്ചാണ് പിടികൂടിയത്. ഏകദേശം ഏഴ് കിലോയോളം വരുന്ന കഞ്ചാവ് ഇവരുടെ കയ്യിൽ ഉണ്ടായിരുന്നു. വള്ളക്കടവ് സ്വദേശികളായ അനസ്, സുകുമാരൻ എന്നിവരെ കസ്റ്റഡിയിലെടുത്തു. എക്സൈസും എൻഫോഴ്സ്മെന്റും ചിറയിൻകീഴ് എക്സൈസും സംയുക്തമായാണ് കഞ്ചാവ് സംഘത്തെ കസ്റ്റഡിയിലെടുത്തത്. ആന്ധ്രയിൽ നിന്ന് കടത്തിക്കൊണ്ടു വന്നതാണെന്നാണ് വിവരം. എറണാകുളത്ത് വച്ചാണ് കഞ്ചാവുമായി ഈ സംഘം സ്വിഫ്റ്റ് ബസിൽ കയറിയത്.  

ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം; രണ്ട് പേർ പിടിയിൽ

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios