മതിൽ അടർന്ന് കുട്ടിയുടെ തലയിലേക്ക് വീഴുകയായിരുന്നു. തൃശൂർ അമല മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

തൃശ്ശൂർ: തൃശ്ശൂരിൽ ഏഴു വയസ്സുകാരി മതിൽ തകർന്ന് ദേഹത്തേക്ക് വീണ് മരിച്ചു. മാമ്പ്രാ തൊട്ടിപ്പറമ്പിൽ മഹേഷ് കാർത്തികേയൻ-ലക്ഷ്മി ദമ്പതികളുടെ മകൾ ദേവീഭദ്രയാണ് മരിച്ചത്. കുട്ടികൾ കളിച്ചുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. പഴക്കം ചെന്ന മതിലിന്‍റെ താഴെയിരുന്ന് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. മതിൽ അടർന്ന് കുട്ടിയുടെ തലയിലേക്ക് വീഴുകയായിരുന്നു. തൃശൂർ അമല മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വൈദ്യുതി വിച്ഛേദിച്ചതിൽ ഇടപെടൽ, കെഎസ്ഇബിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

YouTube video player