. കൊയിലാണ്ടി ബസ് സ്റ്റാന്‍റിന് സമീപത്തുള്ള റെയിൽ വേട്രാക്കിലാണ് കോടഞ്ചേരി സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയത്.

കോഴിക്കോട്: കൊയിലാണ്ടിയിൽ വയോധികനെ ട്രെയിൻ തട്ടി മരിച്ച (Train Accident) നിലയിൽ കണ്ടെത്തി. കൊയിലാണ്ടി ബസ് സ്റ്റാന്‍റിന് സമീപത്തുള്ള റെയിൽവേട്രാക്കിലാണ് (Railway track) കോടഞ്ചേരി സ്വദേശിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. കോടഞ്ചേരി നൂറാം തോട് കിഴക്കയിൽ വീട്ടിൽ മാത്യു(71) ആണ് മരിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

വെള്ളിയാഴ്ച രാവിലെ 8 മണിയോടെയാണ് സംഭവം. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടി പൊലീസ് എത്തി. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തുടർ നടപടികൾ സ്വീകരിച്ചതായും ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും കൊയിലാണ്ടി പൊലീസ് വ്യക്തമാക്കി.