റോഡില്‍ വീണ് പരിക്കേറ്റതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.

കായംകുളം: സ്കൂട്ടര്‍ അപകടത്തിൽപ്പെട്ട് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. കൃഷ്ണപുരം കാപ്പിൽ മേക്ക് ഗൗരി സദനം ( പാലാഴിയിൽ) രവീന്ദ്രനാചാരി(74) ആണ് മരിച്ചത്. ഒരാഴ്ച മുൻപ് ദേശീയ പാതയിൽ ചിറക്കടവത്തിന് സമീപത്താണ് അപകടം നടന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രവീന്ദ്രനാചാരി സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ മറ്റൊരു സ്കൂട്ടർ വന്ന് ഇടിക്കുകയായിരുന്നു. അപകടത്തില്‍ റോഡില്‍ വീണ് പരിക്കേറ്റതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. തുടർന്നു നടത്തിയ പരിശോധനയിൽ ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.