വാടാനപ്പള്ളിയില്‍ പണം വച്ച് ചീട്ടുകളിക്കുകയായിരുന്ന എട്ടംഗ സംഘത്തെ പോലീസ് പിടികൂടി. ഇവരില്‍ നിന്ന് 82,670 രൂപയും കണ്ടെടുത്തു. ചാളിപ്പാട്ട് സുനേഷിന്റെ വീട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

തൃശൂര്‍: പണം വച്ച് ചീട്ടുകളിക്കുകയായിരുന്ന എട്ടംഗ സംഘത്തെ വാടാനപ്പള്ളി പോലീസ് പിടികൂടി. ഇവരില്‍നിന്ന് 82,670 രൂപയും കണ്ടെടുത്തു. ഏഴാം കല്ല് ചാളിപ്പാട്ട് സുനേഷ്(54), കണ്ടശാംകടവ് മാമ്പുള്ളി വീട്ടില്‍ ബിജിത്ത് (44), തൃത്തല്ലൂര്‍ വലിയാക്കല്‍ രാധാകൃഷ്ണന്‍ (56), തൃത്തല്ലൂര്‍ മോങ്ങാടി സന്തോഷ് (57), എങ്ങണ്ടിയൂര്‍ നന്തിലത്ത് പറമ്പില്‍ വേണു (50), തൃത്തല്ലൂര്‍ നാലകത്ത് പടുവിങ്ങല്‍ ബഷീര്‍ (60), ഏഴാംകല്ല്, ചാളിപ്പാട്ട് ബിജോയ് (51), തൃത്തല്ലൂര്‍ വലിയകത്ത് അഷറഫ് (57) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകീട്ട് ഏഴിന് ചാളിപ്പാട്ട് സുനേഷിന്റെ വീട്ടില്‍ നിന്നാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്. വാടാനപ്പള്ളി പോലീസ് ഇന്‍സ്‌പെക്ടര്‍ എന്‍.ബി. ഷൈജു, സബ് ഇന്‍സ്‌പെക്ടര്‍മാരായ സനദ് എന്‍. പ്രദീപ്, റഫീഖ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മഹേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ വിനീത്, റിഷാദ്, ദീപക് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

YouTube video player