ലഹരി മരുന്ന് കച്ചവടം കൂടി ലക്ഷ്യമിട്ടായിരുന്നു ഇവരുടെ കൂട്ടായ്മയെന്ന് പൊലീസ് പറഞ്ഞു.
കൊച്ചി: കൊച്ചി കാക്കനാട് സ്വകാര്യ അപ്പാര്‍ട്മെന്‍റില്‍ ലഹരി പാര്‍ട്ടി നടത്തുന്നതിനിടെ ഒരു യുവതിയടക്കം ഒമ്പതു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാക്കനാട് ടി.വി സെന്ററിന് സമീപത്തെ അപ്പാർട്ട്മെന്‍റിൽ നിന്നാണ് യുവതി ഉൾപ്പടെ ഒമ്പതുപേരെ ഇൻഫോപാർക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 13 .522 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു പ്രതികളെ പിടികൂടിയത്. ലഹരി മരുന്ന് കച്ചവടം കൂടി ലക്ഷ്യമിട്ടായിരുന്നു ഇവരുടെ കൂട്ടായ്മയെന്ന് പൊലീസ് പറഞ്ഞു.
പാലക്കാട് സ്വദേശി ജമീല മൻസിലിൽ സാദിഖ് ഷാ (22 ), പാലക്കാട് സ്വദേശി ബിഷാരത്ത് വീട്ടിൽ സുഹൈൽ ടി.എൻ (22 ), പാലക്കാട് സ്വദേശി കളംപുറം വീട്ടിൽ രാഹുൽ.കെ.എം (24 ), പാലക്കാട് സ്വദേശി ആകാശ്.കെ (22 ),തൃശൂർ സ്വദേശി നടുവിൽപുരക്കൽ വീട്ടിൽ അതുൽകൃഷ്ണ (23),തൃശൂർ സ്വദേശി മുഹമ്മദ് റംഷീഖ് പി ആർ, തൃശൂർ സ്വദേശി നിഖിൽ എം.എസ്, തൃശൂർ സ്വദേശി നിധിൻ യു.എം, തൃശൂർ സ്വദേശിനി രാഗിണി എന്നിവരാണ് പിടിയിലായത്.
മോഹൻലാലിനെതിരെ സൈന്യത്തിന് പരാതി നല്‍കുമെന്ന് 'ചെകുത്താൻ' യൂട്യൂബര്‍; പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു

