കോഴിക്കോട്: താമരശ്ശേരിയിൽ പൂവൻ മലയിൽ വൻ വാഷ് ശേഖരം കണ്ടെത്തി നശിപ്പിച്ചു. പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി. 

കോഴിക്കോട്: താമരശ്ശേരിയിൽ പൂവൻ മലയിൽ വൻ വാഷ് ശേഖരം കണ്ടെത്തി നശിപ്പിച്ചു. പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി. കോഴിക്കോട് എക്സ്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റ് ആൻ്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡിന്റേതാണ് നടപടി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എക്സൈസ് ഐബി യിൽ നിന്ന് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ താമരശ്ശേരി പൂവൻമലയിൽ നടത്തിയ പരിശോധനയിൽ 200 ലിറ്റർ കൊള്ളുന്ന ബാരലിലും,400 ലിറ്റർ കൊള്ളുന്ന ബാരലിലും കൂടാതെ 300 ലിറ്റർ കൊള്ളുന്ന കുഴിയിൽ സൂക്ഷിച്ചു വച്ച നിലയിലുമായി 900 ലിറ്റർ വാഷ്.

പരിശോധനാ സംഘത്തിൽ ഐബി പ്രിവൻ്റീവ് ഓഫീസർ യുപി മനോജ് കുമാർ, സഇഒ മാരായ ഷിബു എം,ബിനീഷ് കുമാർ എഎം , അഖിൽ പി, ഫെബിൻ എൽദോസ് എന്നിവരുണ്ടായിരുന്നു.