Asianet News MalayalamAsianet News Malayalam

കൊവിഡ്: കോഴിക്കോട് 941 പേര്‍ കൂടി നിരീക്ഷണത്തില്‍

ജില്ലയില്‍ ഇന്ന് വന്ന 603 പേര്‍ ഉള്‍പ്പെടെ ആകെ 11,919 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 555 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കൊവിഡ് കെയര്‍ സെന്ററിലും 11,306 പേര്‍ വീടുകളിലും 58 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.

941 persons under covid 19 observation at Kozhikode district
Author
Kozhikode, First Published Jun 30, 2020, 6:28 PM IST

കോഴിക്കോട്: ഇന്ന് പുതുതായി വന്ന 941 പേര്‍ ഉള്‍പ്പെടെ കോഴിക്കോട് ജില്ലയില്‍ 19,377 പേര്‍ കൊവിഡ് നിരീക്ഷണത്തില്‍. ജില്ലയില്‍ ഇതുവരെ 47,262 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 50 പേര്‍ ഉള്‍പ്പെടെ 188 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 131 പേര്‍ മെഡിക്കല്‍ കോളേജിലും 57 പേര്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 47 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി. ഇന്ന് 237 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചു. 

ഇപ്പോള്‍ 88 കോഴിക്കോട് സ്വദേശികള്‍ കൊവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇതില്‍ 38 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 45 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും മൂന്നു പേര്‍ കണ്ണൂരിലും ഒരാള്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ കളമശ്ശേരയിലും ചികിത്സയിലാണ്. ഇതുകൂടാതെ ഒരു വയനാട് സ്വദേശി കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും രണ്ട് വയനാട് സ്വദേശികളും ഒരു മലപ്പുറം സ്വദേശിയും ഒരു തമിഴ്‌നാട് സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്. 

ജില്ലയില്‍ ഇന്ന് വന്ന 603 പേര്‍ ഉള്‍പ്പെടെ ആകെ 11,919 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 555 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കൊവിഡ് കെയര്‍ സെന്ററിലും 11,306 പേര്‍ വീടുകളിലും 58 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 150 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 5,775 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും സ്‌ക്രീനിംഗ്, ബോധവല്‍ക്കരണം, ശുചിത്വപരിശോധന തുടങ്ങിയ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 58 പേര്‍ക്ക് ഇന്ന് കൗണ്‍സിലിംഗ് നല്‍കി. 316 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെ സേവനം നല്‍കി. ഇന്ന് ജില്ലയില്‍ 2,640 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 10,664 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.

Read more: പന്ത്രണ്ടാം ദിനവും നൂറിലേറെ രോഗികള്‍, ഇന്ന് 131 പേര്‍ക്ക് കൊവിഡ്, ഒരു മരണം; 75 പേര്‍ക്ക് രോഗമുക്തി

Follow Us:
Download App:
  • android
  • ios