Asianet News MalayalamAsianet News Malayalam

കലോത്സവം കാണാനെത്തി, സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ അപകടം; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പത്തനംതിട്ട കടമ്പനാട് ബോയ്സ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി അഭിനന്ദ് ആണ് മരിച്ചത്. കടമ്പനാട് മാഞ്ഞാലി സ്വദേശിയാണ് അഭിനന്ദ്.

9th class student died in kollam drowning in pond nbu
Author
First Published Oct 28, 2023, 1:02 PM IST

കൊല്ലം: കൊല്ലം ശാസ്താംകോട്ടയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. പത്തനംതിട്ട കടമ്പനാട് ബോയ്സ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി അഭിനന്ദ് ആണ് മരിച്ചത്. കടമ്പനാട് മാഞ്ഞാലി സ്വദേശിയാണ് അഭിനന്ദ്. ശാസ്താംകോട്ട  ഉപജില്ല കലോത്സവം കാണാൻ എത്തിയതാണ് അഭിനന്ദ്. കലോത്സവം നടക്കുന്ന സ്കൂളിനടുത്ത് കുളത്തിൽ സുഹൃത്തുക്കൾക്ക് ഒപ്പം കുളിക്കാൻ പോയപ്പോഴാണ് അപകടം. 

Also Read: ആദ്യം കൂട്ടിയിടി, പിന്നെ മതിലിനിടി; താമരശ്ശേരി ചുരത്തില്‍ കെഎസ്ആര്‍ടിസി ബസുകള്‍ അപകടത്തില്‍പ്പെട്ടു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios