തങ്കശ്ശേരി കുളപ്പറമ്പ് സ്വദേശി ജോസഫ് ആണ് പിടിയിലായത്. ഇന്നലെ പുലർച്ചെയാണ് സംഭവം. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ ഇന്നലെ രാത്രിയോടെയാണ് പൊലീസ് പിടികൂടിയത്. 

കൊല്ലം: കൊല്ലം: കൊല്ലത്ത് വീട്ടില്‍ ആതിക്രമിച്ച് കയറി വയോധികയെ പീഡിപ്പിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തങ്കശ്ശേരി കുളപ്പറമ്പ് സ്വദേശി ജോയി എന്ന് വിളിക്കുന്ന ജോസഫ് ആണ് വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. ഇന്നലെ പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീടിന്റെ അടുക്കള വാതില്‍ പൊളിച്ച് പ്രതി അകത്ത് കയറി. തുടർന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന വയോധികയെ പീഡിപ്പിക്കുകയായിരുന്നു. ഇന്നലെ രാത്രിയോടെ പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വീട് തകർന്നുവീണ് 10 പേർ മരിച്ചു, 4 പേർ കൂടി കുടുങ്ങിക്കിടന്നുന്നെന്ന് സംശയം; യുപിയിൽ രക്ഷാപ്രവർത്തനം തുടരുന്നു

https://www.youtube.com/watch?v=Ko18SgceYX8