ലിറ്റ്മസ് 7 സിസ്റ്റംസ് കൺസൾട്ടിങ് കമ്പനി ഉടമ വേണുഗോപാലകൃഷ്ണനാണ് കാറിന്റെ ഉടമ. ഇദ്ദേഹമാണ് രാജ്യത്ത് ആദ്യമായി ഈ കാർ വാങ്ങിയത്.
കൊച്ചി: 16 കോടി രൂപ വിലവരുന്ന കാർ രാജ്യത്ത് ആദ്യമായി കേരളത്തിൽ. റോൾസ് റോയ്സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസിലെ പുത്തൻ കാറാണ് കേരളത്തിൽ എത്തിയത്. ഇതിന്റെ റോഡ് നികുതിയായി 2.69 കോടി രൂപ ആർടി ഓഫിസിൽ അടച്ചു. ലിറ്റ്മസ് 7 സിസ്റ്റംസ് കൺസൾട്ടിങ് കമ്പനി ഉടമ വേണുഗോപാലകൃഷ്ണനാണ് കാറിന്റെ ഉടമ. ഇദ്ദേഹമാണ് രാജ്യത്ത് ആദ്യമായി ഈ കാർ വാങ്ങിയത്. കാറിന് ഇഷ്ടനമ്പർ ലഭിക്കാൻ രാത്തിരിക്കുകയാണ് വേണുഗോപാലകൃഷ്ണൻ.
പേരുകേട്ട ആഡംബര വാഹനമാണ് റോൾസ് റോയ്‌സ് ഗോസ്റ്റ് ബ്ലാക്ക് ബാഡ്ജ് കാറുകൾ. ശക്തമായ എഞ്ചിനും പരിഷ്കരിച്ച സവിശേഷതകളുമായാണ് കാർ വിപണിയിൽ എത്തിയത്. 600 bhp കരുത്തും 900 Nm ടോർക്കും 6.8L V12 ട്വിൻ-ടർബോചാർജ്ഡ് എഞ്ചിനാണ് പ്രധാന സവിശേഷത. 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള ഒരു ഓൾ-വീൽ-ഡ്രൈവ് വാഹനമാണിത്. 6.33 കിലോമീറ്ററാണ് കാറിന്റെ മൈലേജ്.
