Asianet News MalayalamAsianet News Malayalam

എന്തൊരു ദുരിതമാണിത്? തൃശൂരിൽ ബൈക്കിൽ സഞ്ചരിച്ച കുടുംബം തുറന്നിട്ട ഓടയിൽ വീണു, കുട്ടിയടക്കം 3 പേര്‍ക്ക് പരിക്ക്

ഓട വൃത്തിയാക്കി പുതിയ ഓട നി‍ര്‍മ്മിച്ചിട്ട് ഒമ്പത് ദിവസമായിട്ടും സ്ലാബ് ഇട്ടിട്ടില്ല.

A family falls into open drain in Thrissur while traveling on a bike apn
Author
First Published Nov 20, 2023, 5:57 PM IST

തൃശൂർ: പാവറട്ടിയിൽ ബൈക്കിൽ സഞ്ചരിച്ച മൂന്നംഗ കുടുംബം ഓടയിലേക്ക് വീണ് അപകടം. ഇന്നലെ രാത്രിയിലാണ് അപകടമുണ്ടായത്. ഓടയും റോഡും തമ്മിലുള്ള വിടവ് നികത്താത്തതും ഓടയ്ക്ക് മുകളിൽ സ്ലാബിടാത്തതുമാണ് അപകടത്തിന് കാരണമായത്. ബൈക്കിലെത്തിയ ചെറിയ കുട്ടിയടക്കം മൂന്ന് പേരാണ് ഓടയിൽ വീണത്. ബൈക്കിലെത്തിയ കുടുംബം വാഹനം നി‍ര്‍ത്തുന്നതിടെ വശത്തേക്ക് മറിഞ്ഞ് ഓടയിലേക്ക് വീഴുന്നതും ഓടിയെത്തുന്ന സമീപത്തെ കടയിലുള്ളവ‍‍ര്‍ ഇവരെ പുറത്തേക്ക് എടുക്കാൻ സഹായിക്കുന്നതുമായ സിസിടിവി വീഡിയോ ഇടിനോടകം പുറത്ത് വന്നിട്ടുണ്ട്. ഓട വൃത്തിയാക്കി പുതിയത് നി‍ര്‍മ്മിച്ചിട്ട് ഒമ്പത് ദിവസമായിട്ടും സ്ലാബ് ഇട്ടിട്ടില്ല. ഇതാണ് അപകട കാരണമെന്നും ഏറെ നാളായി ഇതാണ് സ്ഥിതിയെന്നും നാട്ടുകാർ ആരോപിക്കുന്നു.  

 

 

Follow Us:
Download App:
  • android
  • ios