വീടിന്റെ വാതിലും ജനലും തകര്‍ത്ത നിലയിലാണ്. ബഹളം കേട്ട് നാട്ടുകാര്‍ കൂടിയപ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെട്ടിരുന്നു.

കോഴിക്കോട്: യുവാവും അമ്മയും താമസിക്കുന്ന വാടക വീട്ടില്‍ എത്തിയ മൂന്നംഗസംഘം യുവാവിനെ മര്‍ദ്ദിച്ച് കടന്നുകളഞ്ഞതായി പരാതി. കഴിഞ്ഞ ദിവസം രാത്രി ഒന്‍പതോടെയാണ് സംഭവം. ഈ സമയത്ത് ഇയാള്‍ തനിച്ചാണ് വീട്ടില്‍ ഉണ്ടായിരുന്നത്.

ബൈക്കില്‍ എത്തിയ മൂന്നംഗ സംഘം യുവാവുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും പിന്നീട് മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി. വീടിന്റെ വാതിലും ജനലും തകര്‍ത്ത നിലയിലാണ്. ബഹളം കേട്ട് നാട്ടുകാര്‍ കൂടിയപ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെട്ടിരുന്നു. ഇവര്‍ എത്തിയ ബൈക്ക് ഉപേക്ഷിച്ചാണ് സംഘം രക്ഷപ്പെട്ടത്. സ്ഥലത്തെത്തിയ കാക്കൂര്‍ പോലീസ് വാഹനം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. യുവാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു.

സ്വാതിയുടെ മരണം; കെഎസ്ആർടിസി എം പാനൽ ജീവനക്കാരനായ ഭർത്താവ് അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം