വടകര അയഞ്ചേരി കൊള്ളിയോട് സായ്ദിന്റെയും അല്‍സബയുടെയും മകന്‍ മസിന്‍ അമന്‍ ആണ് മരിച്ചത്. 

കോഴിക്കോട്: റംബൂട്ടാന്‍ പഴത്തിന്റെ കുരു തൊണ്ടയില്‍ കുടുങ്ങിയ ഒന്നരവയസ്സുകാരന് ദാരുണാന്ത്യം. വടകര അയഞ്ചേരി കൊള്ളിയോട് സായ്ദിന്റെയും അല്‍സബയുടെയും മകന്‍ മസിന്‍ അമന്‍ ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല. സിനാന്‍, അബിയ, ഹനാന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona