ഒട്ടേറെ ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സന്തോഖ്സിംഗ് എഐടിയുസി ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാനായി കഴിഞ്ഞ 15നാണ് ആലപ്പുഴയിലെത്തിയത്.
ആലപ്പുഴ: എഐടിയുസി ദേശീയ സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിന് എത്തിയ പഞ്ചാബ് പ്രതിനിധി ട്രെയിന്‍ തട്ടിമരിച്ചു. ബികെഎംയു പഞ്ചാബ് സംസ്ഥാന പ്രസിഡന്റായ സന്തോഖ് സിംഗ് (76) ആണ് മരിച്ചത്. ആലപ്പുഴ ബീച്ചില്‍ നടന്ന പൊതുസമ്മേളനത്തില്‍ പങ്കെടുത്തശേഷം തിരിച്ചുമടങ്ങവേ ബീച്ചിലെ റെയില്‍വേ ക്രോസില്‍ വെച്ചായിരുന്നു സംഭവം. ഒട്ടേറെ ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സന്തോഖ്സിംഗ് എഐടിയുസി ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാനായി കഴിഞ്ഞ 15നാണ് ആലപ്പുഴയിലെത്തിയത്. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജില്‍. എഐടിയുസി ജനറല്‍ സെക്രട്ടറി അമര്‍ജിത് കൗര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. മൃതദേഹം നാളെ പഞ്ചാബില്‍ എത്തിക്കാനുള്ള നടപടി നേതാക്കള്‍ ആരംഭിച്ചു.
ട്രെയിൻ തട്ടി അപകടത്തിൽപ്പെട്ട വയോധികയെ തോളിലേറ്റി ആശുപത്രിയിലെത്തിച്ച് പൊലീസുകാരന്‍. പാറശ്ശാല റെയിൽവേ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ വൈശാഖ് ആണ് പരിക്കേറ്റ വയോധികയെ രക്ഷിക്കാൻ അംബുലൻസിനെ കാത്തു നിൽക്കാതെ മൂന്നൂറ് മീറ്ററോളം ദൂരം തോളിൽ എടുത്ത് റോഡിൽ എത്തിച്ച് പൊലീസ് ജീപ്പില്‍ ആശുപത്രിയിൽ എത്തിച്ചത്.
ആശുപത്രിയിലെത്തിച്ചെങ്കിലും വയോധികയെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പരശുവയ്ക്കൽ റെയിൽവേ ട്രാക്കിൽ ഇന്നലെ നാലര മണിയോടെ ആണ് കാരോട്,ചൂരക്കുഴി വീട്ടിൽ കുഞ്ഞി (80) എന്ന വയോധിക ട്രെയിൻ തട്ടി അപകടത്തിൽപ്പെടുന്നത്. ഉടനെ അടുത്ത സ്റ്റോപ്പായ പാറശ്ശാല റെയിൽവേ സ്റ്റേഷനിൽ ലോക്കോ പൈലറ്റ് വിവരം അറിയിക്കുകയായിരുന്നു. റെയിൽവേ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസുകാരായ വൈശാഖ്, അനുരാജ് എന്നിവർ ട്രാക്കിലൂടെ നടന്നു പരിശോധന നടത്തിയപ്പോൾ പരശുവയ്ക്കലാണ് അപകടം എന്ന് മനസ്സിലാക്കി ഉടൻ സ്ഥലത്തെത്തി.
