അനുയോജ്യമായ ആവാസ വ്യവസ്ഥയിൽ ആമയെ പാർപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

തൃശൂര്‍: ചെറുതുരുത്തിയിൽ വീട്ടുമുറ്റത്ത് നക്ഷത്ര ആമയെ കണ്ടെത്തി. പള്ളിവളപ്പിൽ ഹംസയുടെ വീടിനു മുന്നിലാണ് നക്ഷത്ര ആമയെ കണ്ടെത്തിയത്. ഇന്നലെ രാത്രി പെയ്ത മഴയിൽ ഒലിച്ചുവന്നതാണ് ആമ. മായന്നൂർ ഫോറസ്റ്റ് ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ ജയപ്രസാദ് എം വി യുടെ നേതൃത്വത്തിലുള്ള സംഘം ആമയെ ഏറ്റെടുത്തു. അനുയോജ്യമായ ആവാസ വ്യവസ്ഥയിൽ ആമയെ പാർപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ആമയെ കണ്ടെത്തിയത് നാട്ടുകാര്‍ക്കും കൗതുകമായി. സംഭവം അറിഞ്ഞ് വീടിന് സമീപമുള്ളവരും ആമയെ കാണാനെത്തി.

ഇന്ന് 117പേർക്ക് ഡ്രൈവിംഗ് ടെസ്റ്റ് നടത്തിയെന്ന് മോട്ടോർ വാഹന വകുപ്പ്, ടെസ്റ്റ് പാസായത് 52 പേർ മാത്രം