രണ്ട് പേർക്ക് പരുക്കേറ്റു. ഉപ്പുകണ്ടം നെല്ലംപുഴ സ്കറിയ (70) യാണ് മരിച്ചത്. ആംബുലൻസ് ഡ്രൈവർ തറപ്പേൽ നിതിനും മറ്റൊരാൾക്കും പരുക്കേറ്റു
ഇടുക്കി: ഇടുക്കി ഇരട്ടയാർ ഉപ്പുകണ്ടത്ത് സംസ്കാര ചടങ്ങിന് എത്തിയവർക്കിടയിലേക്ക് നിയന്ത്രണം വിട്ട വാഹനം പാഞ്ഞ് കയറിയുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. രണ്ട് പേർക്ക് പരുക്കേറ്റു. ഉപ്പുകണ്ടം നെല്ലംപുഴ സ്കറിയ (70) യാണ് മരിച്ചത്. ആംബുലൻസ് ഡ്രൈവർ തറപ്പേൽ നിതിനും മറ്റൊരാൾക്കുമാണ് പരുക്കേറ്റത്. വൈകിട്ട് 3 മണിയോടെയാണ് സംഭവമുണ്ടായത്. ഉപ്പുകണ്ടത്തിൽ മറിയയുടെ സംസ്കാര ചടങ്ങിനെത്തിയവരുടെ ഇടയിലേക്ക് ബൊലീറോ ജീപ്പ് പാഞ്ഞു കയറുകയായിരുന്നു. സ്കറിയയുടെ ദേഹത്ത് കൂടി വാഹനം കയറിയിറങ്ങി. പരിക്കേറ്റവർ കട്ടപ്പനിലെ സ്വകാര്യ ആശുപത്രിയിലാണ്.
ചരക്ക് ലോറി ബൈക്കിലിടിച്ച് വീട്ടമ്മ മരിച്ചു
പാലക്കാട് മേഴ്‌സി കോളേജിന് സമീപം ചരക്ക് ലോറി ബൈക്കിലിടിച്ച് വീട്ടമ്മ മരിച്ചു. മുടപ്പല്ലൂർ ഉരിയരികുടം ചരപറമ്പ് വീട്ടിൽ ചന്ദ്രൻ ഭാര്യ ഗിരിജ (57) ആണ് മരിച്ചത്.ശനിയാഴ്ച രാവിലെ 9.30 നാണ് സംഭവം.ചന്ദ്രനും, ഭാര്യയും ബൈക്കിൽ യാത്ര ചെയ്യവേ പുറകെ മീൻ മീൻ കയറ്റി വരുകയായിരുന്ന ചരക്ക് ലോറി ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ ഗിരിജയുടെ ദേഹത്തു കൂടെ ലോറി കയറിയിറങ്ങി തല്ക്ഷണം മരിച്ചു.മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടിലെത്തിച്ചു. സംസ്ക്കാരം ഞായറാഴ്ച രാവിലെ 10 ന് ഐവർമoത്തിൽ.
