സംസ്ഥാനത്ത് രാജഭരണം അവസാനിച്ചെന്നും ശബരിമല നടയടയ്ക്കാന്‍ പന്തളം രാജകുടുംബത്തിന് അവകാശമില്ലെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍. ശബരിമല പ്രശ്‌നത്തില്‍ ഹൈക്കോടതി വിധി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുക മാത്രമാണ് ചെയ്യുന്നത്. രാജഭരണം സംസ്ഥാനത്ത് അവസാനിച്ചിട്ട് നൂറ്റാണ്ടുകള്‍ കഴിഞ്ഞു. ഇപ്പോള്‍ പന്തളം രാജകുടുംബത്തിന്റെ നിയന്ത്രണത്തിലാണ് ശബരിമലയെന്ന് പറയുന്നത് ശരിയല്ല.
ഇടുക്കി: സംസ്ഥാനത്ത് രാജഭരണം അവസാനിച്ചെന്നും ശബരിമല നടയടയ്ക്കാന്‍ പന്തളം രാജകുടുംബത്തിന് അവകാശമില്ലെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍. ശബരിമല പ്രശ്‌നത്തില്‍ ഹൈക്കോടതി വിധി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുക മാത്രമാണ് ചെയ്യുന്നത്. രാജഭരണം സംസ്ഥാനത്ത് അവസാനിച്ചിട്ട് നൂറ്റാണ്ടുകള്‍ കഴിഞ്ഞു. ഇപ്പോള്‍ പന്തളം രാജകുടുംബത്തിന്റെ നിയന്ത്രണത്തിലാണ് ശബരിമലയെന്ന് പറയുന്നത് ശരിയല്ല.
പണ്ട് രാജക്കന്‍മാരായി അറിയപ്പെട്ടിരുന്ന പലരും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ക്ലര്‍ക്കായും മറ്റ് അനുബന്ധ ജോലികളും ചെയ്യുകയാണ്. ശബരിമല പ്രശ്‌നത്തില്‍ പന്തളം രാജകുടുംബം അമിതാവേശം കാട്ടുകയാണെന്നും എ.വിജയരാഘവന്‍. ഷിംലയില്‍ വച്ച് നടക്കുന്ന 16 മത് അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി രക്തസാക്ഷി അഭിമന്യൂവിന്റെ ജന്മനാടായ വട്ടവടയില്‍ നിന്നും ആരംഭിച്ച പതാക ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു എ.വിജയരാഘവന്‍.
വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ നേടിയെടുക്കുകയെന്നതാണ് എസ് എഫ് ഐ എന്ന മഹാപ്രസ്ഥാനത്തിന്റെ മുഖ്യ ലക്ഷ്യം. വിദ്യാഭ്യാസ മേഖലയിലാകെ സ്വകാര്യവല്‍ക്കരണം നടന്നുവരുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്ത് പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ടവരുടെയും പട്ടികജാതിക്കാരുടെയും എണ്ണം കുറഞ്ഞു. രാജ്യത്താകമാനം 40 ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ ദളിത്-പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ടവരാണ്. 60 മുതല്‍ 70 ശതമാനത്തോളം കുട്ടികള്‍ ഉന്നത വിദ്യാഭ്യാസം നേടുമ്പോള്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 27 ശതമാനമായി കുറയുന്നു.
വിദ്യാഭ്യാസ അവകാശം തകര്‍ക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത് ജോലി കിട്ടാനുള്ള വിദ്യാഭ്യാസമല്ല മറിച്ച് വര്‍ഗീയവാദം പ്രചരിപ്പിക്കാന്‍ വേണ്ടി വിദ്യാഭ്യാസത്തെ മാറ്റുകയാണിവര്‍. പരിഷ്‌കൃത സമൂഹത്തെ സൃഷ്ടിക്കാനാണ് വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത്. പുതിയ കണ്ടുപിടുത്തങ്ങള്‍ക്കായുള്ള ഗവേഷണങ്ങളുമായി ലോകം മുന്നോട്ട് നീങ്ങുകയാണ്.
