Asianet News MalayalamAsianet News Malayalam

കോഴിക്കോട് തെങ്ങു മുറിഞ്ഞു വീണ് തൊഴിലാളി മരിച്ചു

തിങ്കളാഴ്ച  കച്ചേരിപ്പാറക്ക് സമീപമുള്ള വീട്ടിലാണ് അപകടം. മുറിക്കാനായി കയറിയ തെങ്ങ് നടു പൊട്ടിവീഴുകയായിരുന്നു.  
 

A worker died when a coconut tree fell on him
Author
Kozhikode, First Published Mar 2, 2021, 12:47 PM IST

കോഴിക്കോട്: തെങ്ങു മുറിഞ്ഞു വീണ് തൊഴിലാളി മരിച്ചു. തെങ്ങ് മുറിക്കുന്നതിനിടെയാണ് അപകടം. ഫയർഫോഴ്സിൻ്റെ സിവിൽ ഡിഫൻസ് വളണ്ടിയറായ കൊയിലാണ്ടി  മേലൂർ എടക്കാട്ടു പറമ്പത്ത് ബാലനാണ്(55) മരിച്ചത്. തിങ്കളാഴ്ച  കച്ചേരിപ്പാറക്ക് സമീപമുള്ള വീട്ടിലാണ് അപകടം. മുറിക്കാനായി കയറിയ തെങ്ങ് നടു പൊട്ടിവീഴുകയായിരുന്നു.  

ഒരു വർഷമായി കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ സിവിൽ ഡിഫൻസ് വളണ്ടിയറായി സേവനമനുഷ്ടിക്കുകയായിരുന്നു ബാലൻ. രക്ഷപ്രവർത്തനങ്ങളിൽ ശ്രദ്ധേയ സാന്നിധ്യമായിരുന്ന ഇയാൾക്ക് ഫയർഫോഴ്സ് ഡി ജി പി യുടെ പ്രത്യേക പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. കടലുണ്ടി തീവണ്ടി അപകടം, വിയ്യൂർ  മണ്ണിടിച്ചിൽ തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങളിൽ ശ്രദ്ധേയ പ്രവർത്തനങ്ങൾ നടത്തി.  പരേതരായ ചെറിയേക്കൻ - മാതദമ്പതികളുടെ മകനാണ്. ഭാര്യ: ബിജി ( ചെങ്ങോട്ടുകാവ്  പഞ്ചായത്ത് മുൻ അംഗം ) മക്കൾ: അഞ്ജന, അഖിൽ, മരുമകൻ: രജീഷ് (ദുബൈ)
സഹോദരർ: രാഘവൻ, ദാമോദരൻ, സരസ, ശങ്കരൻ, നാരായണൻ, ലക്ഷ്മി, ഉണ്ണിക്കൃഷ്ണൻ (സി.പി.ഐ (എം) ചെങ്ങോട്ടു കാവ് ലോക്കൽ കമ്മറ്റി അംഗം), ശ്രീധരൻ.
 

Follow Us:
Download App:
  • android
  • ios