പത്തനംതിട്ട മാടമണ്‍ വള്ളക്കടവില്‍ ഒഴുക്കില്‍പെട്ട യുവാവാണ് മുങ്ങി മരിച്ചത്
പത്തനംതിട്ട: പത്തനംതിട്ട പമ്പാനദിയിൽ യുവാവ് മുങ്ങി മരിച്ചു. പത്തനംതിട്ട മാടമണ്‍ വള്ളക്കടവില്‍ ഒഴുക്കില്‍പെട്ട യുവാവാണ് മുങ്ങി മരിച്ചത്. അടിച്ചിപ്പുഴ സ്വദേശി സാനുവാണ് മരിച്ചത്. മാടമണ്‍ പോസ്റ്റ് ഓഫീസ് പടിയിലാണ് സംഭവം. കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍ പെടുകയായിരുന്നു. സംഭവത്തെതുടര്‍ന്ന് റാന്നിയിൽല്‍നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘം ഏറെ നേരം നടത്തിയ തെരച്ചിലിനൊടുവിലാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്.
ഝാർഖണ്ഡിൽ അട്ടിമറി നീക്കമോ? 'എന്തും സംഭവിക്കാം', ചംപായ് സോറനും എംഎൽഎമാരും റാഞ്ചി വിമാനത്താവളത്തിൽ

