രാത്രി പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെന്‍റും തെരച്ചിൽ നടത്തുകയാണ്. 

കൊല്ലം: പുതുവർഷാഘോഷത്തിനിടെ കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട് യുവാവിനെ കാണാതായി. അഞ്ചാലുംമൂട് കാഞ്ഞിരംകുഴി സ്വദേശി അഖിൽ രാജേന്ദ്രനെയാണ് കാണാതായത്. രാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം. സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കുന്നതിനിടെയാണ് അഖിൽ തിരയിൽപ്പെട്ടത്. യുവാവിനെ കണ്ടെത്താൻ കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്‌സ്‌മെന്‍റും ചേർന്ന് തെരച്ചിൽ നടത്തുകയാണ്.

YouTube video player