Asianet News MalayalamAsianet News Malayalam

അപ്പർ കുട്ടനാട്ടിലെ 1500-ഓളം വീടുകൾ വെള്ളത്തിൽ

അപ്പർകുട്ടനാട്ടിലെ 1500 ഓളം വീടുകൾ വെള്ളത്തിൽ. തോരാതെ പെയ്യുന്ന മഴയും പമ്പ, അച്ചൻകോവിലാറുകളിലെ ജലനിരപ്പുയർന്നതും അപ്പർകുട്ടനാടൻ മേഖലയിലെ 1500 - ഓളം വീടുകളെ വെളളത്തിലാക്കി.

About 1500 houses in Upper Kuttanad in water
Author
Kerala, First Published Aug 8, 2020, 8:00 PM IST

മാന്നാർ: അപ്പർകുട്ടനാട്ടിലെ 1500 ഓളം വീടുകൾ വെള്ളത്തിൽ. തോരാതെ പെയ്യുന്ന മഴയും പമ്പ, അച്ചൻകോവിലാറുകളിലെ ജലനിരപ്പുയർന്നതും അപ്പർകുട്ടനാടൻ മേഖലയിലെ 1500 - ഓളം വീടുകളെ വെളളത്തിലാക്കി.

മാന്നാർ, വള്ളക്കാലി, പാവുക്കര, മൂർത്തിട്ട മുക്കത്താരി, വൈദ്യൻ കോളനി, തോണ്ടുതറ, പുതുവൂർ, തൈച്ചിറ കോളനി, ബുധനൂർ താഴാന്ത, പ്ലാക്കാത്തറ, തെയൂർ, ഇരമത്തൂർ ഐക്കരമുക്ക്, വള്ളാംകടവ് , ചില്ലിത്തുരുത്തിൽ, സ്വാമിത്ത , പുത്തനാ, തേവർകടവ്, മഠത്തുപടി, കോട്ടമുറി, വാഴക്കൂട്ടം, പറയങ്കേരി, നാമങ്കേരി, കുരയ്ക്കലാർ, കാങ്കേരി ദ്വീപ്, കാരിക്കുഴി, വലിയപെരു മ്പുഴ, ഈഴക്കടവ്, പായിക്കര എന്നിവിടങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയത്.  

മിക്കയിടങ്ങളിലെ റോഡുകളും വെള്ളത്തിൽ മുങ്ങി . നിരവധി പേരുടെ കൃഷിയിടങ്ങളിൽ വെള്ളം കയറി മരച്ചീനി, വാഴ, പച്ചക്കറികൾ എന്നിവ നശിച്ചു. പൊലീസും, റവന്യു വകുപ്പും മൈക്കിലൂടെ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
 

Follow Us:
Download App:
  • android
  • ios