തോട്ടപ്പള്ളിയിൽ ട്രാവൻകൂർ ട്രാവൽസ് എന്ന പേരിൽ സ്ഥാപനം നടത്തുകയായിരുന്നു പ്രതി. 

അമ്പലപ്പുഴ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 50ഓളം പേരിൽ നിന്ന് മൂന്ന് ലക്ഷത്തോളം രൂപ തട്ടിയ യുവാവിനെ അറസ്റ്റ് ചെയ്തു. ഹരിപ്പാട് പള്ളിപ്പാട് നീണ്ടൂർ തറയിൽ വീട്ടിൽ രാഹുലിനെയാണ് (30) അമ്പലപ്പുഴ പൊലീസ് ഇൻസ്പെക്ടർ എസ്. ദ്വിജേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. തോട്ടപ്പള്ളിയിൽ ട്രാവൻകൂർ ട്രാവൽസ് എന്ന പേരിൽ സ്ഥാപനം നടത്തുകയായിരുന്നു പ്രതി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജോലി ഒഴിവുണ്ടെന്ന് പറഞ്ഞ് പ്രതി ജീവനക്കാരെക്കൊണ്ട് ആളുകളെ വിളിപ്പിച്ചും സമൂഹ മാധ്യമങ്ങളിലൂടെ പരസ്യം ചെയ്തും മെഡിക്കൽ എടുക്കാൻ രേഖകളുമായി വരാൻ ആവശ്യപ്പെടുകയാണ് ചെയ്യാറ്. തുടർന്ന് അപേക്ഷകരിൽനിന്ന് 6000 രൂപ വീതം ഈടാക്കും. മലപ്പുറം വെണ്ടല്ലൂർ സ്വദേശികൾ നൽകിയ പരാതിയിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണസംഘത്തിൽ എസ്. ഐ. ഗിരീഷ് കുമാർ, സി. പിമാരായ ബിബിൻ ദാസ്, ജോസഫ് ജോയ് എന്നിവർ ഉണ്ടായിരുന്നു.

തിരുവനന്തപുരത്ത് യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ; വായിൽ പ്ലാസ്റ്ററും മൂക്കിൽ ക്ലിപ്പുമിട്ട നിലയിൽ