ശ്വാസം മുട്ടലിനെ തുടർന്ന് രോ​ഗിയുമായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകുകയായിരുന്നു ആംബുലൻസ്. 

ആലപ്പുഴ: ആലപ്പുഴ ദേശീയപാതയിൽ രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട സംഭവത്തിൽ ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി മരിച്ചു. കണിച്ചുകുളങ്ങര സ്വദേശി ഉദയൻ (63) ആണ് മരിച്ചത്. എതിർദിശയിൽ വന്ന കാറുമായി ആംബുലൻസ് കൂട്ടിയിടിച്ചതിനെ തുടർന്നാണ് അപകടമുണ്ടായത്. ശ്വാസം മുട്ടലിനെ തുടർന്ന് രോ​ഗിയുമായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകുകയായിരുന്നു ആംബുലൻസ്. ആലപ്പുഴ എസ്എൻ കോളേജിന് സമീപമായിരുന്നു അപകടം നടന്നത്. 

YouTube video player