മണ്ണഞ്ചേരി: പുതുവത്സര പുലര്‍ച്ചേ ദേശീയ പാതയില്‍ ബൈക്കില്‍ കാറിടിച്ച് ദമ്പതികള്‍ മരിച്ചു. ആലപ്പുഴ വണ്ടാനം പറമ്പിപള്ളി തെക്കേതില്‍ സനീഷ് (23) ഭാര്യ രേഷ്മ രമേശ് (മീനു 23) ആണ് മരിച്ചത്. ദേശീയ പാതയില്‍ കളവൂര്‍ കെ.എസ്.ഡി.പിക്ക് മുന്‍വശം ചൊവ്വാഴ്ച്ച  പുലര്‍ച്ചേ നാല് മണിക്കായിരുന്നു അപകടം

കൊച്ചിയില്‍ പുതുവത്സരാഘോഷം കഴിഞ്ഞു മടങ്ങുകയായിരുന്ന ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ എതിരെ വന്ന കാറിടിക്കുകയായിരുന്നു. രണ്ടു പേരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിക്കുകയായിരുന്നു.