രാവിലെ ഏഴ് മണിക്കായിരുന്നു അപകടം. 

കൊച്ചി: ആലുവ കുട്ടമശ്ശേരിയിൽ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. രാവിലെ ഏഴ് മണിക്കായിരുന്നു അപകടം. ആലുവ പെരുമ്പാവൂർ കെഎസ്ആർടിസി റോഡിൽ കുട്ടമശ്ശേരി ചൊവ്വര ഭാഗത്താണ് അപകടം നടന്നത്. പെരുമ്പാവൂരിൽ നിന്നും ആലുവ ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനും കാറുമാണ് അപകടത്തിൽ പെട്ടത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

റോഡിലേക്ക് തള്ളി നിൽക്കുന്ന ഇലക്ട്രിക്ക് പോസ്റ്റിലേക്ക് പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ് വാൻ പോസ്റ്റിലിടിച്ച ശേഷം മറുവശത്തേക്ക് തിരിഞ്ഞു. ഇതിലിടിക്കാതെ വെട്ടിക്കാൻ ശ്രമിച്ച കാറും അപകടത്തിൽപ്പെട്ടു. ഇരു വാഹനങ്ങളും തൊട്ടടുത്ത കെട്ടിടത്തിലേക്ക് ഇടിച്ചു കയറി. 

കാറിന്‍റെ മുൻഭാഗം പൂർണ്ണമായും തകർന്നു കുട്ടികളടക്കം നിരവധി യാത്രക്കാർ ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്നെങ്കിലും വൻ അപകടം ഒഴിവായി.