കാർ ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് റിപ്പോർട്ട്...
തിരുവനന്തപുരം: കിളിമാനൂരിന് സമീപം പൊരുന്തമണിൽ കാറും ടെമ്പോ വാനും കൂട്ടിയിടിച്ച് പത്ത് പേർക്ക് പരിക്ക്. വിവാഹ നിശ്ചയം കഴിഞ്ഞു പത്തനാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോയ ടെമ്പോ ട്രാവലറൂം കാരേറ്റ് ഭാഗത്തുനിന്ന് കൊട്ടാരക്കര പോയ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കാർ ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് റിപ്പോർട്ട്. കാർ ടെമ്പോയിൽ ചെന്ന് ഇടിക്കുകയായിരുന്നു. ഇരു വാഹനങ്ങളിലെയും ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
Add Asianetnews as a Preferred Source

