കൊച്ചി: മൂവാറ്റുപുഴയില്‍ സ്‌കൂള്‍ അസംബ്ലി നടക്കുന്നതിനിടെ കാര്‍ പാഞ്ഞുകയറി അധ്യാപികയ്ക്കും പത്ത് കുട്ടികൾക്കും പരിക്ക്. മൂവാറ്റുപുഴ വിവേകാനന്ദ സ്‌കൂളിലെ അസംബ്ലി യോഗാ ദിനാചരണത്തിനിടെയാണ് അപകടം ഉണ്ടായത്.

രാവിലെ 10 മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ വിദ്യാർത്ഥികളുടെ ആരോഗ്യ നില ഗുരുതരമല്ല. വിദ്യാർത്ഥികളെയും സാരമായി പരിക്കേറ്റ ഒരു അധ്യാപികയെയും കോലഞ്ചേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്ററുടെ കാറാണ് നിയന്ത്രണം വിട്ട് പാഞ്ഞ് കയറിയത്. വാഹനം ഓടിച്ച ശ്രീകുമാർ വർമ്മയ്ക്ക് എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.