കോഴിക്കോട്: ബൈക്കിൽ സഞ്ചരിക്കവെ സിനിമാ ഷൂട്ടിങ്ങ്‍ ബസ്സിടിച്ച് ബൈക്ക് യാത്രികനായ വെള്ളിപറമ്പ് താഴടക്കണ്ടി മേത്തൽ മുഹമ്മദ് സാലിഹ് (20) മരിച്ചു. ഞായറാഴ്ച വൈകുന്നേരം കുന്ദമംഗലത്തിനടുത്ത് വെച്ചാണ് അപകടം. മെഡിക്കൽ കോളേജ് ആശുപത്രിയിലിരിക്കെ ഇന്നലെ രാത്രിയോടെയായിരുന്നു മരണം. 

ആശുപത്രി പരിസരത്തെ ആംബുലൻസ് ഡ്രൈവറായ അബ്ദുറഹിമാന്റെ മകനാണ്. മാതാവ്: ഷെരീഫ, സഹോദരങ്ങൾ: ഷബീബ് (സൗദി) ഷഹനാസ്, ഷമീമ ,ഷബ്ന. മൃതദേഹം പോസ്റ്റ്‍മോർട്ടത്തിന് ശേഷം ബുധനാഴ്ച വെള്ളിപറമ്പ് അഞ്ചാംമൈൽ ജമാഅത്ത് ഖബർസ്ഥാനിൽ ഖബറടക്കും.