ജില്ലാ എക്സൈസ് കൺട്രോൾ റൂമിൽ നിന്നും ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടന്ന പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. മുന്‍പും കഞ്ചാവ് കേസുകളിൽ പ്രതിയായിട്ടുണ്ട് ജിത്തുരാജ്.
ചെങ്ങന്നൂർ: കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. മുളക്കുഴ കാരക്കാട് വെട്ടിയാർ പടിഞ്ഞാറേതിൽ വിആർ ജിത്തുരാജ് ആണ് 1.74 കിലോ കഞ്ചാവുമായി അറസ്റ്റിലായത്. ജില്ലാ എക്സൈസ് കൺട്രോൾ റൂമിൽ നിന്നും ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടന്ന പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. മുന്‍പും കഞ്ചാവ് കേസുകളിൽ പ്രതിയായിട്ടുണ്ട് ജിത്തുരാജ്.
ചെങ്ങന്നൂർ എക്സൈസ് ഇൻസ്പെക്ടർ എസ് ബൈജു, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജോഷി ജോൺ, പ്രിവന്റീവ് ഓഫീസർ ആൻസു പി ഇബ്രാഹിം, സിവിൽ എക്സൈസ് ഓഫീസർമാരായ വിനീത്, വി കെ ബിനു, പ്രവീൺ ജി, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഉത്തര നാരായണൻ എന്നിവരുടെ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.
