മദ്യപിച്ച് ബൈക്കിലെത്തിയ ഇവർ യുവതികളെ അസഭ്യം പറയുകയും ഉപദ്രവിക്കുകയുമായിരുന്നു. നാട്ടുക്കാരാണ് സ്ത്രീകളെ രക്ഷിച്ചത്. 

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിതുരയിൽ വഴിയാത്രക്കാരായ സ്ത്രീകളെ തടഞ്ഞു നിറുത്തി ഉപദ്രവിച്ച കേസിലെ പ്രതികൾ പിടിയിൽ. വിതുര സ്വദേശികളായ നിഷാദ്, അരുൺ ജിത്ത് എന്നിവരെയാണ് വിതുര പൊലീസ് അറസ്റ്റ് ചെയ്തത്. വിതുര താലൂക്കാശുപത്രിയിലെ ജീവനക്കാരിയെയും ഒരു കോളെജ് വിദ്യാർതഥിനിയെയുമാണ് ഇവർ ഉപദ്രവിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്നലെ വൈകുന്നേരമാണ് സംഭവം. മദ്യപിച്ച് ബൈക്കിലെത്തിയ ഇവർ യുവതികളെ അസഭ്യം പറയുകയും ഉപദ്രവിക്കുകയുമായിരുന്നു. നാട്ടുക്കാരാണ് സ്ത്രീകളെ രക്ഷിച്ചത്. പ്രതികൾക്കെതിരെ നേരത്തെയും കേസുകൾ എടുത്തിട്ടുണ്ട്.